ജില്ലാ ദ്വിദിന സര്‍ഗലയം സമാപിച്ചു
വെങ്ങപ്പള്ളി: സര്‍ഗ്ഗ വസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ദ്വിദിന സര്‍ഗലയം സമാപിച്ചു. 12 മേഖലകളിലായി സംഘടിപ്പിച്ച മേഖലാ തല സര്‍ഗലയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാ സര്‍ഗലയത്തില്‍ മറ്റുരച്ചത്. ആറ് ഭാഗങ്ങളിലെ 70 മത്സരങ്ങളിലായി ആയിരത്തോളം
പ്രതിഭകള്‍ മാറ്റുരച്ചു. പരിപാടി ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ത്വലബ വിഭാഗത്തില്‍143 പെയിന്റുകള്‍ നേടി പനമരം മേഖലയും, ജനറല്‍ വിഭാഗത്തില്‍ 211 പോയിന്റുകള്‍ നേടി കമ്പളക്കാട് മേഖലയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 141 പോയിന്റുകള്‍ നേടിയ കല്‍പറ്റ മേഖല ത്വലബ വിഭാഗത്തിലും, 195 പോയിന്റുനേടിയ വെള്ളമുണ്ട മേഖല ജനറല്‍ വിഭാഗത്തില്‍ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി. സഹ്‌റ വിഭാഗത്തിന്‍ മാഗസിന്‍ നിര്‍മ്മാണ മത്സരത്തില്‍ വെള്ളമുണ്ട ഇഫ്‌റ വ്യൂമണ്‍സ് കോളേജ് ഒന്നാം സ്ഥാനവും, പടിഞ്ഞാറത്തറ ഇസ് വ വ്യൂമണ്‍സ് അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സംഗമം അക്കാദമി മാനേജര്‍ എ കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു സര്‍ഗ്ഗലയ സമിതി ചെയര്‍മാന്‍ മുഹമ്മദലി യമാനി വൈപ്പടി അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്കുള്ള വിന്നേഴ്‌സ് ട്രോഫി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, മുഹിയുദ്ധീന്‍ കുട്ടി യമാനി എന്നിവരും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ജില്ലാ എസ് .കെ .എസ് .എസ് .എഫ് പ്രസിഡണ്ട് ലത്തീഫ് വാഫി തരുവണ, ജനറല്‍ സെക്രട്ടറി അബ്ബാസ് വാഫി ചെന്നലോട് എന്നിവര്‍ വിതരണം ചെയ്തു.
Leave a Reply