വയനാട് ജൈൻ റൈഡ് സംഘടിപ്പിക്കുന്നു
വയനാടിന്റെ സാമൂഹ്യ പാരിസ്ഥിതിക കാർഷിക മേഖലകളിൽ ജൈന സ്വാധീനം ഏറെ ശ്രദ്ധേയമാണ്. വയനാട്ടിലെ ജൈന സംസ്കാരത്തെ കുറിച്ച് അറിയുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനുമായി ദക്ഷിണേന്ത്യയിലെ ആദ്യ “ജൈൻ സർക്ക്യൂട്ട് വയനാട്ടിൽ രൂപീകരിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനിച്ച പ്രകാരം ജില്ലയിലെ പ്രധാന ജൈന കേന്ദ്രങ്ങളെ കോർത്തിണക്കിയ വയനാട് ജൈൻ സർക്യൂട്ട് സജ്ജമായിരിക്കുന്നു.
ഇത് ഭാരതത്തിലെ തന്നെ രണ്ടാമത്തെ ജൈൻ സർക്യൂട്ട് ആയി മാറും. ആദ്യത്തേത് ബീഹാറിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ജൈന സംസ്കാരത്തെ അടുത്തറിയാൻ താത്പര്യമുളളവരെയും തീർത്ഥാടകരെയും ആകർഷിക്കുന്നതിന് ഇത് സഹായിക്കുമെന്ന് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നു.
ജില്ലയിലെ വയനാട് ജൈൻ സർക്ക്യൂട്ടിന്റെ പ്രചരണാർത്ഥം വിവിധ ജൈന കേന്ദ്രങ്ങളെ കോർത്തിണക്കി ജൈൻ റൈഡ് എന്ന പേരിൽ ഒരു സൈക്കിൾ റൈഡ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഡിസംബർ 17-ന് കൽപറ്റ പുളിയാർ മലയിൽ നിന്നും ആരംഭിച്ച് മാനന്തവാടി വഴി സുൽത്താൻ ബത്തേരിയിൽ അവസാനിക്കുന്ന ഏകദിന സൈക്കിൾ റൈഡ് ജില്ലയിലെ 3 താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന 12 ൽ അധികം വരുന്ന ജൈന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 100 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ജൈന കേന്ദ്രങ്ങൾ വൃത്തിയാക്കുന്ന സ്വച്ഛത ഡ്രൈവ് ജൈൻ സർക്യൂട്ട് വിവരങ്ങളടങ്ങിയ ലഘുലേഖ ക്യാമ്പയിൻ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
Leave a Reply