സപ്തദിന ക്യാമ്പിന് പരിസമാപ്തിയായി
മുത്തങ്ങ : ഡബ്ലൂ എം ഓ അർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിൽ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുത്തങ്ങ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സപ്തദിന ക്യാമ്പിന് പരിസമാപ്തിയായി. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വാർഡ് മെമ്പർ ഗോപിനാഥ്, മുത്തങ്ങ ജി എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു എന്നിവർ സംസാരിച്ചു. സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥി അശ്വതി ടി അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.” കലപ്പ കനവാണപ്പാ ” എന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മികച്ച ക്യാമ്പറായി സൈനുൽ ആബിദ് കെ എ യെ ക്യാമ്പ് പ്രോഗ്രാം കോഡിനേറ്റർ അബ്ദുൾ നിസാർ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മൊമന്റോ കൈമാറി.ക്യാമ്പുമായി ബന്ധപ്പെട്ട സൗജന്യ മെഡിക്കൽ ക്യാമ്പ്, സമൂഹ സദ്യ മറ്റു പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രശംസയർപ്പിച്ച് പ്രതിനിധികൾ സംസാരിച്ചു.
Leave a Reply