പടിഞ്ഞാറത്തറ ബീവറേജ് അനിശ്ചിതത്വം തുടരുന്നു കാവുംമന്ദത്ത് സാധ്യത

കൽപ്പറ്റ: പടിഞ്ഞാറത്തറ ബീവ് റേജ് ഔട്ടലറ്റ് തുടങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു.അതേസമയം മുൻപുണ്ടായിരുന്ന കാവും മന്ദത്ത് തന്നെ തുറക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ആദ്യം പടിഞ്ഞാറത്തറയിലുണ്ടായിരുന്ന ബീവ് റേജ് ഷോപ്പ് ജനകീയ സമരത്തെ തുടർന്നാണ് കാവും മന്ദത്തേക്ക് മാറ്റിയത്.പിന്നീട് സംസ്ഥാനമൊട്ടൊകെ ബീവ് റേജ് ഔട്ട്ലറ്റുകൾ പൂട്ടുന്നതിൻ്റെ ഭാഗമായി ഇവിടെ താഴുവീണു. പൂട്ടിയവ തുറക്കുന്നതിൻ്റെ ഭാഗമായാണ് വീണ്ടും പടിഞ്ഞാറത്തറയിൽ ഔട്ട് ലെറ്റ് വരുന്നത്. ഞ്ചായത്ത് പരിധിയിലെ പല കെട്ടിടങ്ങളും കോർപ്പറേഷൻ്റെ ഇൻസ്പെക്ഷൻ വിംഗ് പരിശോധിച്ചെങ്കിലും കെട്ടിടങ്ങൾ ലഭിച്ചില്ല. ഇതിനിടെ ബാണാസുര സാഗർ പരിധിയിൽ വൈത്തിരി റോഡിൽ പുതിയ ഔട്ട് ലെറ്റ് തുടങ്ങുമെന്ന് പ്രചാരണ മുണ്ടായിരുന്നു. ഇതിനായി സ്വകാര്യ വ്യക്തികൾകെട്ടിട നിർമാണവും ആരംഭിച്ചു. എന്നാൽ ഉൾഗ്രാമങ്ങളിൽ വേണ്ടന്നും ,ജനസഞ്ചാരവും ബസ് സർവീസുകളുള്ള പ്രധാന നിരത്തുകൾക്ക് സമീപം ഔട്ട് ലെറ്റ് തുടങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് കോർപ്പറേഷൻ. എങ്കിൽ മാത്രമെ കൂടുതൽ ബിസിനസ് ലഭിക്കുകയുള്ളുവത്രെ. കെട്ടിടങ്ങൾ നിർമിച്ചുള്ള കാലതാമസം ഒഴിവാക്കി നിലവിലെ കെട്ടിടങ്ങൾ ഏറ്റെടുത്തേക്കും. കാവും മന്ദം ,16-ാം മൈൽ എന്നിവടങ്ങളിലാണ് ഇതിനായി പ്രാമുഖ്യം നൽകുന്നതെന്നും സൂചനയുണ്ട്.



Leave a Reply