കാപ്പ ചുമത്തി ജയിലിലടച്ചു
മാനന്തവാടി: എടവകയിലെ ഗർഭസ്ഥ ശിശുവിനേയും, മാതാവിനേയും വിഷം കൊടുത്ത് കൊല്ലുകയും, മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രമാദ കേസുകളിലെ പ്രതിയായ വാളേരി പുതുപറമ്പിൽ റഹീം (54) നെ കരുതൽ തടങ്കൽ നിയമപ്രകാരം മാനന്തവാടി എസ്എച്ച്ഒ എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇയാൾക്കെതിരെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ മാത്രം 7 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടവകയിലെ കൊലപാതകത്തിന് ശേഷം ഏഴ് മാസത്തോളം ജയിലിലായിരുന്ന ഇയ്യാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും അടിപിടിക്കേസിൽ പ്രതിയായതോടെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
Leave a Reply