ജയിൽ ക്ഷേമ ദിനാഘോഷം തുടങ്ങി
മാനന്തവാടി :കേരള സർക്കാർ സംസ്ഥാനത്ത് മുഴുവൻ ജയിലുകളിലും ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ നടത്തിവരുന്നതിൻ്റെ ഭാഗമായി മാനന്തവാടി ജില്ലാ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം തുടങ്ങി.
ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന
ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ജഡ്ജ് (മാനന്തവാടി സ്പെഷ്യൽ കോർട്ട്) പി.ടി പ്രകാശൻ നിർവഹിച്ചു. മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ട് ഒ.എം രതൂൺ അധ്യക്ഷത വഹിച്ചു. ജയിൽ'
അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരിൽ സാമൂഹിക ബോധം വളർത്തുന്നതിനും അവരുടെ സാന്മാർഗിക വാസനകളെ പ്രോത്സാഹിപ്പിച്ച് ക്രിയാത്മക പ്രവർത്തനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുന്നതിൻ്റയും ഭാഗമായിട്ടാണ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ജില്ലാ പ്രൊബേഷൻ ഓഫീസർ ടി.ഡി ജോർജുകുട്ടി, ജീസസ് ഫ്രറ്റേണിറ്റി മാനന്തവാടി യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ റെസി ജോസ് എഫ് സി സി, മാനന്തവാടി ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ജെ.ബി രജീഷ് , മാനന്തവാടി ജില്ലാ ജയിൽ ഡെപ്യൂട്ടി പ്ലസ് ഓഫീസർ എ.കെ രാജേഷ് , മാനന്തവാടി ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ടി.വി സുമ എന്നിവർ പ്രസംഗിച്ചു
Leave a Reply