ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്; 47 പരാതികള്‍ പരിഹരിച്ചു
കൽപ്പറ്റ : വൈത്തിരി താലൂക്കില്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 47 പരാതികള്‍ തീര്‍പ്പാക്കി. ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍ 60 പരാതികളാണ് പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 25, റവന്യു വകുപ്പിലെ 17, ബാങ്ക് സംബന്ധമായ 2, എസ്.സി വിഭാഗത്തിലെ 1, കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് 2 പരാതികളിലുമാണ് അദാലത്തില്‍ പരിഹാരം കണ്ടത്. പരിഹരിക്കാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് കൈമാറി. പുതുതായി ലഭിച്ച 20 അപേക്ഷകളും തുടര്‍ നടപടികള്‍ക്കായി വകുപ്പുകള്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ഗോപിനാഥ്, വൈത്തിരി തഹസില്‍ദാര്‍ എം.കെ ശിവദാസന്‍, ഭൂരേഖ തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply