മുത്തങ്ങയിൽ മയക്കു മരുന്നുമായി യുവാവ് അറസ്റ്റിലായി
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽവെച്ച് നടത്തിയ വാഹന പരിശോധനയിൽ 600 മില്ലിഗ്രാം മെത്താം ഫിറ്റമിൻ, രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കൈവശം വെച്ച കുറ്റത്തിന് കാസർഗോഡ് അജാനൂരിൽ സി.എച്ച് വീട്ടിൽ അൽത്താഫ്.സി.എച്ച് (26) മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ്സെടുത്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീക് ടിഎച്ച്,പ്രിവന്റീവ് ഓഫീസറായ രാജേഷ്.എം., സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ. എ, ഷാഫി. ഒ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജമോൾ ,ബിന്ദു എന്നിവർ പങ്കെടുത്തു.
Leave a Reply