സംയുക്ത ക്രിസ്മസ് ആഘോഷം 17 ന് മാനന്തവാടിയില്‍

മാനന്തവാടി: ടൗണ്‍ പരിസരത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളായ സെന്റ് പീറ്റര്‍ & പോള്‍ ചര്‍ച്ച്, സെന്റ് ജോര്‍ജ്ജ് യാക്കോബായ ചര്‍ച്ച്, ഹോളി ട്രിനിറ്റി സിഎസ്‌ഐചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, അമലോത്ഭാവ മാതാ ദേവാലയം, സെന്റ് തോമസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സംഗമവും, ക്രിസ്തുമസ് റാലിയും ഡിസംബര്‍ 17ന് നടത്തപ്പെടുന്നു. മാനന്തവാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ നിന്നും വൈകിട്ട് നാല് മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുളള വര്‍ണ്ണാഭമായ ക്രിസ്തുമസ് റാലി ആരംഭിക്കും . റാലി ടൗണ്‍ ചുറ്റി ലിറ്റില്‍ ഫ്‌ളവര്‍ യു.പി .സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മോസ്റ്റ് റവ. ഡോക്ടര്‍ അലക്‌സ് താരാമംഗലം മെത്രാപ്പോലീത്ത ക്രിസസ്തുമസ് സന്ദേശം നല്‍കുന്നതാണ്. പൊതു സമ്മേളനത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്നതാണ്. ക്രിസ്തുമസ് പാപ്പാമത്സരം, വിവിധ കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും.മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളുടെ കൂട്ടായ്മയായ മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ സാക്ഷ്യം ഉയർത്തുന്ന പരിപാടികളുമായി ഇ സി എഫ് മുന്നോട്ട് പോകുമെന്ന് പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ, കെ.എം. ഷിനോജ്, എം.കെ. പാപ്പച്ചൻ, എൻ.എം. ഫിലിപ്പോസ്, പി.എ. മാത്യു, സി.ടി. ജേക്കബ് എന്നിവർ അറിയിച്ചു.



Leave a Reply