ഹിന്ദുസ്ഥാനി സംഗീത കച്ചേരി മീനങ്ങാടിയില്‍
മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റേയും കേരള ആര്‍ട്ടിസ്റ്റ് ഫ്രറ്റേണിറ്റിയുടേയും നേതൃത്വത്തില്‍ ‘ദേശ് ’ ഒരു ദേശത്തിന്റെ നാദവിസ്മയം പരിപാടിയില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രവീന്ദ്ര ഗോസ്വാമിയുടെ സിത്താര്‍ കച്ചേരി നടത്തി.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കച്ചേരി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ഹിന്ദുസ്ഥാനി സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി. ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ പണ്ഡിറ്റ് രവീന്ദ്ര ഗോസ്വാമി ആയൂര്‍വ്വേദ ചികിത്സാര്‍ത്ഥമാണ് വയനാട്ടിലെത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ സംഗീത പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. വിനോദ് ബാബൂ, സാബു സേവ്യര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍, കെ.പി. നുസ്രത്ത്, ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വി. വേണുഗോപാല്‍, ശാരദാമണി, ടി.പി. ഷിജു, ബിന്ദു മോഹന്‍, ലിസ്സി പൗലോസ്, ശാന്തി സുനില്‍, ടി.എസ്. ജനീവ്, എ.പി.ലൗസണ്‍, ധന്യ പദീപ്, ശ്രീജ സുരേഷ്, സുനിഷ മധുസുദനന്‍, ജിഷ്ണു. കെ. രാജന്‍, അംബിക ബാലന്‍, ബിന്ദു മോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Reply