March 28, 2024

ബഫര്‍ സോണ്‍ : തരിയോട് പൊഴുതന പഞ്ചായത്തുകളില്‍ അടിയന്തര യോഗങ്ങള്‍

0
Img 20221216 185308.jpg
കല്‍പ്പറ്റ: ബഫര്‍ വിഷയത്തില്‍ ഡിസംബര്‍ 23 നകം പരാതി നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണ്‍ മേഖലയായി മാര്‍ക്ക് ചെയ്യപ്പെട്ട തരിയോട്, പൊഴുതന പഞ്ചായത്തുകളില്‍   നിയോജക മണ്ഡലം എം എല്‍ എ അഡ്വ: ടി സിദ്ധീഖിന്റെ നിര്‍ദ്ദേശാനുസരണം പൊഴുതന, തരിയോട് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ  അധ്യക്ഷതയില്‍   സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.  യോഗതീരുമാനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ യോഗം വിളിച്ചു ചേര്‍ക്കാനും, പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരഭിക്കാനും പരാതികള്‍ മുഴുവന്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. ആദിവാസി വിഭാഗം, അതുപോലെ കെട്ടിടങ്ങള്‍, റോഡുകള്‍, സ്ഥാപനങ്ങള്‍, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകള്‍ സംബന്ധിച്ചും പരാതികള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. നിലവില്‍ ആക്ഷേപങ്ങളും പരാതികളും നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച തീയതി ഡിസംബര്‍ 23 ആണ്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന തീയതി ജനുവരി 14 നുമാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത് ജനുവരി 31 വരെയും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തീയതി ദീര്‍ഘിപ്പിച്ചു വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം എംഎല്‍എ കേരള മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. നിലവിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി വീടുകളും സ്ഥാപനങ്ങളും ഒഴിവാക്കപ്പെട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വനാതിര്‍ത്തി കൃത്യതയോട് കൂടി രേഖപ്പെടുത്തി പഞ്ചാത്തുകള്‍ക്ക് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുകയും. സര്‍വ്വെ ഫലത്തിന്റെ അതിര്‍ത്തി സംസ്ഥാന റിമോട്ട് സെന്‍സിംഗ് എന്‍വയര്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.സി) കൃത്യതയോടു കൂടി പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗങ്ങളില്‍ ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. പൊഴുതന പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റഫി അധ്യക്ഷയും, തരിയോട് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ഷിബു വി.ജി അധ്യക്ഷനുമായിരുന്നു. തരിയോട് ഫൊറോന വികാരി ഫാദര്‍. സജി പുഞ്ചയില്‍, പൊഴുതന, തരിയോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *