രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി വന സംരക്ഷണ വിഭാഗം ജീവനക്കാർ മാനന്തവാടി മെഡിക്കൽ കോളജിലും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും രക്തദാന ക്യാമ്പ് നടത്തി. ഡിസംബർ 19, 20 തീയതികളിൽ കൽപ്പറ്റയിലാണ് 47ാം സംസ്ഥാന സമ്മേളനം. ബത്തേരിയിൽ നടന്ന ക്യാമ്പ് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. കെ. ബീരാൻകുട്ടി, കെ. കെ. ചന്ദ്രൻ, കെ.പി. പ്രസാദ്, സജിപ്രസാദ്, പി. കെ. ഷിബു, പി.ആർ. മധു, സുഭാഷ് കെ ശശി, അഖിൽ, ടി. ശശികുമാർ, എസ്.ര ഞ്ജിത് കുമാർ എന്നിവർ നേതൃത്വം നൽകി. മാനന്താവാടി നടന്ന രക്തദാന ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീജിത്ത്, ടി.ആർ. സന്തോഷ്, അബ്ദുൾ ഗഫൂർ, കെ.കെ. സുരേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply