അവതാറിൽ കേൾക്കാം വയനാട് സ്വദേശി അശ്വിൻ പോളിൻ്റെ ശബ്ദം

കല്‍പ്പറ്റ: ജയിംസ് കമിറോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവതാര്‍-രണ്ട് മലയാളം പതിപ്പില്‍ കേള്‍ക്കാം വയനാട് സ്വദേശിയുടെ ശബ്ദം. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സ്‌പൈഡര്‍ സൊക്കോറോ എന്ന കഥാപാത്രത്തിനാണ് സുല്‍ത്താന്‍ബത്തേരി സ്വദേശി അശ്വിന്‍ പോള്‍ ശബ്ദം നല്‍കിയത്. റിട്ട.ഹെഡ്മാസ്റ്റര്‍ ഡോ.എം.എ. പൗലോസിന്റേയും ചീരാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സിംഗ് ഓഫീസര്‍ എ.പി. ജലജയുടേയും മകനാണ് അശ്വിന്‍. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. തഴക്കംചെന്നവര്‍ ഉള്‍പ്പെടെ അനേകം കലാകാരന്‍മാര്‍ ശബ്ദം നല്‍കാനായി അപേക്ഷിച്ചിരുന്നു. ലണ്ടനിലെ സ്റ്റുഡിയോ അശ്വിന്റെ ശബ്ദമാണ് തെരഞ്ഞെടുത്തത്. സിനിമയില്‍ ശബ്ദം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അശ്വിന്‍. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.



Leave a Reply