November 15, 2024

വയനാടിന്റെ മണ്ണിൽ ചരിത്രം ഉറങ്ങി കിടക്കുന്നു: ഡോ. കസ്തൂർബ

0
Img 20221217 Wa00162.jpg
മാനന്തവാടി: ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ് വയനാടിന്റേത് എന്ന് കോഴിക്കോട് എൻഐടി ആർക്കിടെക്ച്ചർ ആന്റ് പ്ലാനിങ് വിഭാഗം പ്രൊഫസർ ആന്റ് ഹെഡ് ഡോ.എ.കെ. കസ്തൂർബ. മാനന്തവാടി വെള്ളമുണ്ടയിൽ നടന്ന എടച്ചന കുങ്കൻ സ്മാരക ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈകിയാണെങ്കിലും വയനാടിന്റെ ചരിത്രം കൃത്യമായി സംരക്ഷിക്കപ്പെടണം എന്നും അവർ പറഞ്ഞു. ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കണം. ആവശ്യത്തിന് ലിഖിത ചരിത്രവും ആർക്കേവ്‌സും വയനാടിന് ഉണ്ട്. എന്നാൽ അത് യാഥാവിധി സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്യം. പഴശ്ശി രാജാവും ഇടച്ചന കുങ്കനും, തലക്കര ചന്തുവും ഉൾപ്പെടെ ആയിരക്കണക്കിന് യോദ്ധാക്കൾ പിറന്ന നാടിന് വേണ്ടി ചോര ചിന്തിയ മണ്ണാണ് വയനാട്. എന്നാൽ ഇവരാരും വേണ്ടവിധം സ്മരിക്കപ്പെടുന്നില്ല. അവഗണന മാത്രം ബാക്കി. ചിക്കോഗോവിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമയുണ്ട്. വിവേകാനന്ദ റോഡുണ്ട്. ഇന്ത്യൻ സ്ട്രീറ്റുണ്ട്. ആ രാജ്യം ചരിത്രത്തെ വേണ്ടവിധം ഉപയോഗിക്കുന്നു എന്നർത്ഥം. എന്നാൽ വയനാട്ടിൽ കാര്യങ്ങൾ തിരിച്ചാണ്. പുളിഞ്ഞാലിൽ എടച്ചന കുങ്കന്റെ സ്മൃതിയിടം മാലിന്യങ്ങൽ നിക്ഷേപിക്കുന്ന സ്ഥലമാണെന്നും അവർ കുറ്റപ്പെടുത്തി. പരമ്പരാഗതമായി മുളയും മണ്ണും ഉപയോഗിച്ചാണ് പുളിഞ്ഞാൽ കോട്ട നിർമ്മിച്ചത്. ആയിരക്കണക്കിന് പടയാളികൾക്ക് അവിടെ പരിശീലനം ലഭിച്ചു. രാജ്യത്തിനായി ധാരാളം പേർ ജീവൻ കൊടുത്ത ആ സ്ഥലം ഇന്ന് വിസ്മൃതിയിലാണ്. ആന്റമാനിലെ വീര സവർക്കർ എയർപോർട്ട് പോലെ വയനാട്ടിലെ ധീരൻമാർക്കും മതിയായ സ്മാരകങ്ങൾ ഉയരണം എന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. എം.ചന്ദ്രൻ, സൂപ്പി പള്ളിയാൽ, ശിവരാമാൻ പാട്ടത്തിൽ, എടച്ചന കുടുംബാംഗം ഇ.പി. രമണി, ആസാദി കാ അമൃത മഹോത്സവ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയൻ കൂവണ സ്വാഗതവും. ടി.രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. എ.വി.രാജേന്ദ്രപ്രസാദിനെ ചടങ്ങിൽ എടച്ചന കുടുംബാംഗം ഇ.പി.രമണി പൊന്നാടയണിയിച്ച് ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *