January 17, 2025

പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നിർവഹിച്ചു

0
IMG-20221217-WA00282.jpg
തലപ്പുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായ സ്ഥാപന തല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം തലപ്പുഴ ഗവ.യു.പി സ്കൂളിൽ തവിഞ്ഞാൽ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് കൃഷി ഉപ ഡയറക്ടർ വി.ആർ.അനിൽകുമാർ പദ്ധതിയുടെ വിശദീകരണം നടത്തി. തവിഞ്ഞാൽ കൃഷി ഓഫീസർ പി.സജി, പ്രാധാനാധ്യാപകൻ 
റോജസ് മാർട്ടിൻ, സീനിയർ അധ്യാപകൻ കെ. വിജയൻ, പി ടി.എ പ്രസിഡൻ്റ് ജാഫർ സാദിഖ്, കൃഷി അസിസ്റ്റന്റ് എം.അഭിജിത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *