ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തോനൊരുങ്ങുന്നു

കല്‍പ്പറ്റ:ബഫര്‍ സോണ്‍ വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കുന്നതിന് തൊട്ട് മുന്‍പ് മാത്രം ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട കേരള സര്‍ക്കാര്‍ നടപടി കടുത്ത കര്‍ഷക വഞ്ചനയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബഫര്‍ സോണ്‍ പരിധിയില്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങള്‍ കൃത്യമായി വ്യക്തമാക്കാതെ പുറത്ത് വിട്ട ഉപഗ്രഹ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ആക്ഷേപം ഓരോ വ്യക്തിയും നേരിട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെടുന്നത് തന്നെ കര്‍ഷക കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഈ വിഷയത്തില്‍ വ്യാപകമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടും നാളിതുവരെ കര്‍ഷകരെ സമീപിച്ച് തെളിവെടുപ്പ് നടത്താനോ ഭൂതല സര്‍വ്വേനടത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.ഇത് സര്‍ക്കാരിന്റെ അനാസ്ഥ മാത്രമല്ല ഗൗരവകരമായ കൃത്യവിലോപം കൂടിയാണ്. ഇതിനെതിരെ ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കര്‍ഷകരെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു. ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കർഷക ,കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എന്‍. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.എം. ബെന്നി, കെ.എം. കുര്യാക്കോസ്, ഒ. വി. അപ്പച്ചന്‍, നാരായണ വാര്യര്‍, വിജയന്‍ തോമ്പ്രാന്‍കുടി, ബൈജു ചാക്കോ, ജോണ്‍ കെ.ജെ, റീന ജോര്‍ജ്, ഇ.വി. അബ്രഹാം, ഷാജി എന്നിവര്‍ സംസാരിച്ചു.ജോഷി വക്കീല്‍ അനുസ്മരണം കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. ജോഷി സിറിയക്ക് അനുസ്മരണ സമ്മേളനം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കര്‍ഷക സമരങ്ങളുടെ നായകനും മുന്നണി പോരാളിയുമായിരുന്ന അഡ്വ. ജോഷി സിറിയക്കിന്റെ. ഒന്നാം അനുസ്മരണ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനും അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡ് വിതരണം ചെയ്യുന്നതിനുമായി കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ജില്ലയിലെത്തും. ഡിസംബര്‍ 31 ന് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം. അനുസ്മരണ സമ്മേളനത്തില്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും സംസ്ഥാനത്തെ മികച്ച കാര്‍ഷിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡും വിതരണം ചെയ്യുമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വി.എന്‍. ശശീന്ദ്രന്‍ അറിയിച്ചു.



Leave a Reply