കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 47-ാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്ച
കൽപ്പറ്റ : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍(കെഎഫ്പിഎസ്എ) 47-ാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്ച തുടങ്ങും.19, 20 തീയതികളില്‍ കല്‍പ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിലെ ജോമോന്‍ തോമസ്-ബാബു പരപ്പന്‍പാറ നഗറിലാണ് സമ്മേളനമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നു സമ്മേളന നഗരിയിലേക്കു പ്രകടനം നടത്തും. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തിനുശേഷം ചേരുന്ന പൊതുസമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ്, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. നരേന്ദ്രബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, ടി.കെ. റജുല എന്നിവര്‍ പ്രസംഗിക്കും. സര്‍വീസില്‍നിന്നു വിരമിച്ച മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള യാത്രയയപ്പും 'കരുണം-കെഎഫ്പിഎസ്എ) സഹായവിതരണവും നടത്തും.
340 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 20നു രാവിലെ ഒമ്പതിനു ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി, എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിനു ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്. ബിനുകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എ. സേതുമാധവന്‍, ട്രഷറര്‍ പി. വിനോദ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബീരാന്‍കുട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ. സുന്ദരന്‍, സെക്രട്ടറി എം. മനോഹരന്‍, ട്രഷറര്‍ സജി പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply