പൂതാടി വനിതാ ഡെവലപ്മെന്റ് സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കേണിച്ചിറ: വനിതകളുടെ സാമ്പത്തിക-കാർഷിക-വ്യാവസായിക മേഖലയിലെ ഉന്നമനത്തിനായി ബത്തേരി താലൂക്ക് പൂതാടി വനിതാ ഡെവലപ്മെന്റ് സഹകരണ സംഘം കേണിച്ചറയിൽ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു അദ്ധ്യക്ഷതവഹിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബത്തേരി താലൂക്കിലെ വനിതകൾക്ക് സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയാണ് സംഘം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ബത്തേരി അസി. രജിസ്ട്രാർ (ജനറൽ )കെ. കെ. ജമാൽ ബത്തേരി അസി. രജിസ്ട്രാർ ഓഫീസ് ഇൻസ്‌പെക്ടർ പി. കെ. വിജയൻ, ടി.ബി.സുരേഷ്,മിനി പ്രകാശൻ, രുഗ്മിണി സുബ്രഹ്മണ്യൻ എ.വി.ജയൻ, ബിന്ദു ബാബു എന്നിവർ സംസാരിച്ചു.
Leave a Reply