വയനാട് വന്യജീവി സങ്കേതം: ബഫര്‍സോണ്‍ സീറോ പരിധിയാക്കി റിമോട്ട് സർവ്വേ റദ്ദാക്കണം
പുൽപ്പള്ളി : വയനാട് വന്യജീവി സങ്കേതം ബഫര്‍സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉപഗ്രഹാധിഷ്ഠിത അതിര്‍ത്തി നിര്‍ണ്ണയത്തിലെ ആശങ്കകളും, അപാകതകളും പരിഹരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിലവിലെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയും, കൃഷി ഭൂമികളും ഒഴിവാക്കി സീറോ പോയിന്‍റ് മാത്രമാക്കി അതിര്‍ത്തി പുനര്‍ നിര്‍ണ്ണയം നടത്തി ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും, റിമോട്ട് സര്‍വ്വേ റദ്ദാക്കി മാനുവല്‍ സര്‍വ്വേ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കരട് വിഞ്ജാപനത്തില്‍ ഉള്‍പ്പെട്ട കൈവശ ഭൂമിയിലെ ഭൂ ഉടമകള്‍ക്ക് ഡിസംബര്‍ 20 ന് പാറക്കടവ് അക്ഷര ക്ലബ്ബില്‍ ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Leave a Reply