മാനന്തവാടിയെ വർണാഭമാക്കി സംയുക്ത ക്രിസ്മസ് റാലി
മാനന്തവാടി: ടൗണ്‍ പരിസരത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളായ സെന്റ് പീറ്റര്‍ ആൻഡ് പോള്‍ ചര്‍ച്ച്, സെന്റ് ജോര്‍ജ്ജ് യാക്കോബായ ചര്‍ച്ച്, ഹോളി ട്രിനിറ്റി സിഎസ്‌ഐചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, അമലോത്ഭാവ മാതാ ദേവാലയം, സെന്റ് തോമസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് റാലി നടത്തി. സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ നിന്നും തുടങ്ങിയ റാലിക്ക് വാദ്യമേളങ്ങളും ക്രിസ്തുമസ് പാപ്പാമാരു അകമ്പടിയേകി. വര്‍ണ്ണാഭമായ റാലി ടൗണ്‍ ചുറ്റി ലിറ്റില്‍ ഫ്‌ളവര്‍ യു.പി .സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു .മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളുടെ കൂട്ടായ്മയായ മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റാലി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇസിഎഫ് ചെയർമാൻ ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.
Leave a Reply