November 15, 2024

പുൽപ്പള്ളി വൈ. എം. സി. എക്യുമെനിക്കൽ ഫോറം ഐക്യ ക്രിസ്മസ് ആഘോഷം നടത്തി

0
Img 20221218 143656.jpg
പുൽപ്പള്ളി : പുൽപ്പള്ളി വൈ എം സി എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഐക്യ ക്രിസ്മസ് ആഘോഷം നടത്തി. മേഖലയിലെ ക്രൈസ്തവ സഭ വിഭാഗങ്ങൾ ഒന്നിച്ചു ചേർന്ന് എല്ലാവർഷവും നടത്തപ്പെട്ട  പരിപാടിയിൽ മുഖ്യാതിഥിയായി ഡോ: ഗീവർഗീസ് മാർ സ്റ്റെ ഫാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
പുൽപ്പള്ളി മേഖലയിലെ വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഫാ : ജോർജ് മൈലാടൂർ, ഫാ : ജോസഫ് ചിറപ്പുറത്ത്, ഫാ :എൽദോസ് ചീ രകത്തോട്ടം, ഫാ ജോർജ് വാക്കാനാംപാടം, ഫാ : വർഗീസ് കൊല്ലംമാവുടി എന്നിവർ സന്ദേശങ്ങൾ നൽകി.
 ഉച്ചയ്ക്ക് 2. 30ന് പുൽപ്പള്ളി വൈഎംസിഎ ഹാളിൽ വച്ച് ക്രിസ്മസ് കരോൾ ഗാനം മത്സരവും നടത്തി.
 വൈകുന്നേരം നടന്ന ഐക്യ ക്രിസ്മസ് ആഘോഷത്തിൽ വൈ എം സി എ പുൽപ്പള്ളി ക്വയർ ടീം നടത്തിയ ഗാന ശുശ്രൂഷ യോടു കൂടി പരിപാടികൾ ആരംഭിച്ചു.
മാത്യു മത്തായി ആതിര ( ചെയർമാൻ വൈത്തിരി പ്രോജക്ട് ) പ്രാരംഭ  പ്രാർത്ഥനയും, ഓസ്റ്റിൻ . ജെ ജോസഫ് പാലത്തടത്തിൽ ബൈബിൾ വായനയും നടത്തി.
 പാരീസ് ബേസിസ് അർഹത വിൻസൺ ചൂനാട്ടും, സ്വാഗതം ഷാജി മുത്തുമാകുഴിയിലും, അധ്യക്ഷ പ്രസംഗം ബാബു ചിരക്കകുടിയിലും നടത്തി.
 ക്രിസ്മസ് സന്ദേശം ഗീവർഗീസ് മാർ സ്റ്റെ ഫാ നോസ് മെത്രാപ്പോലീത്ത ( മലബാർ ഭദ്രാസനാധിപൻ ) നൽകി.
 കരോൾ ഗാന മത്സരവിജയകൾക്കുള്ള സമ്മാനം പൊതുസമ്മേളനത്തിൽ നൽകുകയുണ്ടായി.
 ജാതി മതഭേദമെന്യേ നിരവധി ആളുകൾ പുൽപ്പള്ളി വൈ എം സി എ നടത്തിയ ഐക്യ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *