പൊഴുതനയിൽ എ ബി സി ഡി ക്യാമ്പ്
കൽപ്പറ്റ : പൊഴുതന ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള എ ബി സി ഡി ക്യാമ്പ് ഡിസംബർ 20, 21, 22 തീയതികളിൽ നടക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വർഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ആധികാരിക രേഖകൾ ഉറപ്പുവരുത്തും. രേഖകൾ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനുള്ള സേവനങ്ങളും നൽകുമെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.
Leave a Reply