കേരള കോണ്‍ഗ്രസ്-എം മോചനജ്വാല സംഘടിപ്പിച്ചു
പനമരം: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോചനജ്വാല തെളിയിച്ചു. ഫ്ലാഷ് മോബ്, റാലി, ജനകീയ സദസ് എന്നിവ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഈശോ എം. ചെറിയാന്‍ മോചനജ്വാല തെളിയിച്ചു. ജനകീയ സദസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ഊരശേരി അധ്യക്ഷത വഹിച്ചു. റിട്ട.പോലീസ് ഓഫീസര്‍ രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. മാത്യു സേവ്യര്‍ ലഹരി വിരുദ്ധ കവിത ആലപിച്ചു. അനീഷ് ചെറുകാട്ട്, കെ.എം. ഏബ്രഹാം, അപ്പച്ചന്‍ ചേന്ദംകുളം, ഫിലിപ്പ് ഇല്ലിക്കല്‍, അപ്പച്ചന്‍ കുറുമ്പലാക്കാട്, ടി. സാബു, ജോഷി ഏറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply