April 20, 2024

സർക്കാർ പരിപാടിയിൽ പേപ്പർ കപ്പും പ്ലേറ്റും പാടില്ല; ഗ്ലാസിന് ചിയേഴ്സ്

0
Gridart 20221218 1850513282.jpg
തിരുവനന്തപുരം : സർക്കാർ യോഗങ്ങളിലും പരിപാടികളിലും പേപ്പർ കപ്പിൽ ചായയും വെള്ളവും മറ്റു പാനീയങ്ങളും പേപ്പർ പ്ലേറ്റിൽ ഭക്ഷണവും നൽകുന്നത് പൂർണമായി വിലക്കി. പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള കപ്പും പ്ലേറ്റുകളും, തെർമോക്കോൾ/ സ്റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും തുടങ്ങിയവയ്ക്കാണു വിലക്ക്. പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ/ചില്ല്/ സെറാമിക്സ് പാത്രങ്ങൾ ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ സർക്കുലറിൽ നിർദേശിച്ചു. 
നിരോധിത ഡിസ്പോസബിൾ ഉൽപന്നങ്ങളിൽ ഭക്ഷണ, പാനീയ വിതരണം സർക്കാർ പരിപാടികളിൽ ഉൾപ്പെടെ വിലക്കി 2017 ഒക്ടോബറിലും 2018 സെപ്റ്റംബറിലും ഇറക്കിയ സർക്കാർ ഉത്തരവുകൾ പാലിക്കുന്നില്ലെന്നു കണ്ടാണു പുതിയ സർക്കുലർ. കോവിഡ് ഭീഷണി ഒഴിയുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി. സർക്കാർ ഓഫിസുകളിലും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്ന പൊതുപരിപാടികൾ, സമ്മേളനങ്ങൾ, യോഗങ്ങൾ എന്നിവയിലും സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കിയുള്ളതാണ് മുൻ ഉത്തരവുകൾ. ഫ്ലെക്സ്, പ്ലാസ്റ്റിക്കിലും തെർമോക്കോളിലും ഉള്ള അലങ്കാരങ്ങൾ തുടങ്ങിയവ ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും അന്നു നിർദേശിച്ചിരുന്നു. എന്നാൽ ഇതു ലംഘിച്ച് ഉപയോഗം തുടരുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *