അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ മുങ്ങിമരിച്ചു

തൃശ്ശിലേരി: തൃശ്ശിലേരി പന്നിയോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ മുങ്ങിമരിച്ചു.തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചേക്കോട്ടുകോളനിയിലെ നാരായണന്‍(53) ആണ് മരിച്ചത്. വൈകുന്നേരം ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കളാണ് മൃതദേഹം കണ്ടെത്തിയത് . ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ:ഉഷ.മക്കള്‍:നന്ദു,നയന,രാഗേഷ്.



Leave a Reply