കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു
മാനന്തവാടി :കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മാനന്തവാടി എരുമത്തെരുവ് കോമത്ത് റയീസ് (41) ആണ് മരിച്ചത്. റേഷന്‍ കട വ്യാപാരിയായിരുന്ന റയീസ് രണ്ടാഴ്ച മുമ്പാണ് എരുമത്തെരുവിലെ ഒരു കെട്ടിടത്തില്‍ നിന്നും താഴെ വീണത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ഖബറടക്കം നാളെ എരുമത്തെരുവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഷബ്നയാണ് റയീസിന്റെ ഭാര്യ. മുഹമ്മദ് റിഷാന്‍, റെന ഫാത്തിമ എന്നിവര്‍ മക്കളാണ്.
Leave a Reply