December 13, 2024

താളൂർ-കോഴിക്കോട് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു

0
IMG-20221219-WA00352.jpg
കൽപ്പറ്റ:താളൂർ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഈ സർവീസ് പുനരാരംഭിക്കുന്നതിന് വേണ്ടി കൽപ്പറ്റ നിയോജകമണ്ഡലം അഡ്വ: ടി സിദ്ദീഖ് നിരവധി തവണ മന്ത്രിക്ക് നിവേദനം നൽകുകയും നേരിട്ട് കാണുകയും ചെയ്തിരുന്നു. പക്ഷേ ഇതിനൊന്നും യാതൊരു നടപടിയും സ്വീകരിക്കാത്ത ഒരു സാഹചര്യത്തിൽ കഴിഞ്ഞദിവസം എംഎൽഎ നിയമസഭയിൽ പ്രസ്തുത വിഷയം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർവീസ് ആരംഭിച്ചത്. മേപ്പാടിയിൽ വച്ച് നടന്ന സ്വീകരണ പരിപാടിയിൽ ബസ് ഡ്രൈവർക്ക് മധുരം നൽകിക്കൊണ്ട് എംഎൽഎ നിർവഹിച്ചു. ബി സുരേഷ് ബാബു, ടി ഹംസ , രാജു യെജമാടി ഹാരിസ് ,തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *