മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എ.ബി.സി.ഡി ക്യാമ്പ്
കൽപ്പറ്റ : മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള എ.ബി.സി.ഡി ക്യാമ്പ് ഡിസംബര്‍ 20, 21, 22 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഒണ്ടയങ്ങാടി സെന്റ്. മാര്‍ട്ടിന്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
Leave a Reply