ക്രിസ്തുമസ് പുതുത്സര ഖാദി മേള ആരംഭിച്ചു

കല്‍പ്പറ്റ:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ക്രിസ്തുമസ് പുതുവത്സര ഖാദി മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ഇന്‍ഡ്യന്‍ ബാങ്ക് കല്‍പ്പറ്റ ശാഖാ മാനേജര്‍ യദു നാഥ് ഏറ്റുവാങ്ങി. പ്രോജക്ട് ഓഫിസര്‍ ഇന്‍ ചാര്‍ജ് വിനോദ് കരിമാനി അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഇന്‍ഡസ്ട്രി സ് ഓഫീസര്‍ എം. അനിത, പി.ദിലീപ് കുമാര്‍ , കെ.കെ. ബിനു, വി.പി. ജിബിന്‍, ഒ.കെ. പുഷ്പ, റിജിന . ഇ.കെ എന്നിവര്‍ സംസാരിച്ചു.ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ ഗവ. റിബേറ്റ് ലഭ്യമാണ്. മേള ജനുവരി 5 വരെ നീണ്ട് നില്‍ക്കും. മനില ഷര്‍ട്ടിംഗ് , മസ്ലിന്‍ ഷര്‍ട്ടിംഗ് , റെഡിമേഡ് ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുകള്‍, കാവിമുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, മസ്ലിന്‍ മുണ്ടുകള്‍, ഉന്നകിടക്കകള്‍ വിവിധ തരം ഖാദി ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.



Leave a Reply