കലോത്സവും ക്രിസ്മസ് ആഘോഷവും നടത്തി
മാനന്തവാടി : ജെഎസ്ഒവൈഎ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ കലോത്സവും ക്രിസ്മസ് ആഘോഷവും നടത്തി. മാനന്തവാടി സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് യൂത്ത് അസോസിയേഷൻ ഭദ്രസാന വൈസ് പ്രസിഡന്റ് ഫാ. എൽദോ ചീരകത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത്ത വഹിച്ചു ഫാ. ബേബി പൗലോസ് ഒലിക്കൽ ക്രിസ്മസ് സന്ദേശം നൽകി. യൂത്ത് അസോസിയേഷൻ മേഖല സെക്രട്ടറി അമൽ കുര്യൻ ഫാ. എൽദോ മനയത്ത്, ഫാ. സോജൻ വാണ്ണാകുടിയിൽ, ഫാ. ഷിനോജ് പുന്നശേരിയിൽ, യൂത്ത് അസോസിയേഷൻ ഭദ്രസാന ജോയിന്റ് സെക്രട്ടറി ബേസിൽ ജോർജ്, അൽമായ വൈസ് പ്രസിഡന്റ് അമൽ ജെയിൻ , സഭാ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് യൂണിറ്റ് സെക്രട്ടറി ഷിജോ സണ്ണി, മുണ്ടക്കൽ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ എബിൻ പി. എലിയാസ്, മേഖല വൈസ് പ്രസിഡന്റ് ബേസിൽ പോൾ മണിക്കോട്, മേഖല ജോയിന്റ് സെക്രട്ടറി ഫെബിൻ പുതുശ്ശേരികടവ് എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ മാനന്തവാടി ഒന്നും മണിക്കോട് രണ്ടും ഇരുമന്നതൂർ മൂന്നും സ്ഥാനങ്ങൾ നേടി ക്രിസ്മസ് ഗാനലാപനവും കേക്ക് വിതരണവും നടന്നു.
Leave a Reply