December 11, 2024

ആറുമണി നിരോധനം ഉടനെയില്ല ; വയനാട് ചേംബർ ചർച്ച നടത്തി

0
IMG-20221220-WA00272.jpg
ബത്തേരി : ദേശീയപാത 766 ഇൽ വൈകീട്ട് ആറുമണിക്ക് ശേഷം യാത്ര നിരോധനം നടപ്പാക്കുന്നത് ഉടനെയില്ലെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ ഡോക്ടർ രമേശ്കുമാർ അറിയിച്ചു. അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷമേ എന്തെങ്കിലും തീരുമാനം കൈക്കൊള്ളൂ എന്നും ഡയറക്ടർ വ്യക്തമാക്കി.
രാത്രികാല നിരോധനം സംബന്ധിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് മുൻകൈ എടുത്തു  നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.ചേംബർ ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസാണ് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി ചർച്ച നടത്തിയത്.
നേരത്തെ ഗുണ്ടൽപ്പേട്ട മുതൽ തുടങ്ങുന്ന ബന്ദിപ്പൂർ ടൈഗർ റീസർവിൽ വൈകീട്ട് ആറുമണി മുതൽ യാത്ര നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പട്ട് ഡയറക്ടർ രമേശ്കുമാർ കർണ്ണാടക സർക്കാരിനോട് ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.ഇപ്പോൾ രാത്രി ഒമ്പതു മണി മുതലാണ് നിരോധനം ഉള്ളത്. 
വൈകീട്ട് ആറുമണി മണി മുതൽ യാത്ര നിരോധനം വന്നാൽ വയനാടിന്റെ സാമ്പത്തിക മേഖല പാടെ തകരുമെന്ന് വയനാട് ചേംബർ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടി കാട്ടിയിരുന്നു. 
ആറു മണി യാത്ര നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വയനാട് ചേംബർ ഡയറക്ടറെ കണ്ടത്.ഏതെങ്കിലും തീരുമാനം കൈകൊള്ളുന്നതിനു മുൻപ് വയനാട് ചേംബർ ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഡോക്ടർ രമേശ്കുമാർ അറിയിച്ചിട്ടുണ്ട്. വിശദമായ ആലോചനകൾക്കു ശേഷം മാത്രമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. 
ബന്ദിപ്പൂർ മേഖലയിലെ എല്ലാ റോഡുകളിലും രാത്രികാല നിരോധനം ആറുമണി ആക്കി നിജപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള ഗുണ്ടൽപ്പേട്ട -മുത്തങ്ങ ദേശീയ പാത സെക്‌ഷ നിൽ ആറുമണി നിരോധനത്തിന് ശുപാർശ പോയത്.വേഗം കൂടിയ വാഹനങ്ങൾ ഇടിച്ച കാട്ടാനകൾക്ക് അപകടം, സഭവിക്കുന്നത് പതിവ് സംഭവമാകുന്നത് ആശങ്ക ജനകമാണെന്ന് ഡയറക്റ്റർ പറഞ്ഞു. 
വയനാടിന്റെ കാർഷിക മേഖലയും ടൂറിസം മേഖലയും കൂടുതൽ അപകടത്തിലാക്കാൻ ആറുമണി നിരോധനം വഴി തുറക്കുമെന്ന് ചേംബർ അറിയിച്ചു. വാഹനമുടകളുടെ വേഗത്തെ കുറക്കാൻ സ്പീഡ് ബ്രെക്കറുകൾ കൂടുതൽ സ്ഥാപിക്കുക , വാഹനങ്ങൾക്ക് കൂടുതൽ വേഗത്തെ നിയന്ത്രണം ഏർപ്പെടുത്തി പ്രശ്ന പരിഹാരം  കാണാമെന്നും ചേംബർ നേതൃത്വം കൂടിക്കാഴ്ചയിൽ നിർദേശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *