അവധിക്കാലത്ത് ചുരം ഗതാഗത തടസ്സങ്ങൾ ഒഴിവാക്കണം – ഓൾ കേരള ടൂറിസം അസോസിയേഷൻ
കൽപ്പറ്റ : ദീർഘകാലത്തെ മാന്ദ്യത്തിനു ശേഷം വയനാടൻ ടൂറിസം ഉണരുന്ന ക്രിസ്മസ് ന്യൂ ഇയർ അവധിക്കാലത്ത് , തൊണ്ണൂറ് ശതമാനത്തോളം വിനോദ സഞ്ചാരികളും വയനാട്ടിലെത്താൻ ആശ്രയിക്കുന്ന താമരശ്ശേരി ചുരത്തിലെ നിലവിലെ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്ന രീതിയിൽ നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള യന്ത്രങ്ങൾ എത്തിക്കുന്ന കൂറ്റൻ ഭാരവാഹനത്തിന് യാത്രാ അനുവാദം കൊടുത്തതിലും,
ക്രിസ്മസ് അവധിക്കാലത്തു ചുരം വഴിയുള്ള യാത്രയിൽ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ദേശീയപാത നവീകരണം നടത്തുന്നതിലും ആക്ട വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
വിനോദസഞ്ചാര രംഗം ഊർജ്ജസ്വലമാകുന്ന അവധിക്കാലത്തു ചുരം വഴിയുള്ള യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും അധികാരികൾ മാറിനിൽക്കണമെന്നും ആക്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അലി ബ്രാൻ, അനീഷ് വരദൂർ, ആക്ട ജില്ലാ പ്രസിഡന്റ് രമിത് രവി, ജില്ലാ സെക്രട്ടറി മനു മത്തായി,ലിമേഷ് മാരാർ, അജൽ, ചെറിയാൻ കോശി, സുധീഷ് കരണി എന്നിവർ സംസാരിച്ചു.
Leave a Reply