December 11, 2024

ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമം: ഒരുക്കങ്ങൾ തുടങ്ങി

0
IMG_20221220_151916.jpg
കൽപ്പറ്റ : ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 25- വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2013 -ൽ  കൽപ്പറ്റയിൽ അമ്പിലേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ജീവ കാരുണ്യ സന്നദ്ധ സംഘടനയായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ 10-ാവാർഷികത്തോടനുബന്ധിച്ചാണ്  2023 മാർച്ച് മാസം അഞ്ചാം തിയ്യതി നിർദ്ധനരായ 10 പെൺകുട്ടികളുടെ വിവാഹ സംഗമം നടത്തുന്നതെന്ന്  ഇവർ പറഞ്ഞു. വിവാഹ ചടങ്ങുകൾക്ക് പൊതുവേദി ഒഴിവാക്കി തികച്ചും സ്വകാര്യമായി മതാചാര പ്രകാരം അവരവരുടെ പ്രദേശത്തുള്ള ആരാധനാലയങ്ങളിൽ വെച്ച് വിവാഹ ചടങ്ങുകളും തുടർന്ന് അവരവരുടെ വീടുകളിൽ വെച്ച് വിവാഹ സൽക്കാരവും നടത്തുന്ന രീതിയിലാണ് വിവാഹ സംഗമം നടത്താൻ ഉദ്ദേശിക്കുന്നത്. ഓരോ വധുവിനും വിവാഹ സമ്മാനമായി അഞ്ച് പവൻ സ്വർണ്ണവും വധുവര ന്മാർക്കുള്ള വിവാഹ വസ്ത്രങ്ങളും 350 പേർക്കുള്ള ഭക്ഷണവുമാണ് ഓരോ കുടുംബത്തിനും നൽകുവാൻ ഉദ്ദേശിക്കുന്നത്. വൈത്തിരി താലൂക്കിലുള്ള നിർദ്ധനരായ പെൺകുട്ടികൾക്കാണ് വിവാഹ സംഗമത്തിൽ പ്രാധാന്യം നൽകുന്നത്. 2023 ജനുവരി 25-ാം തിയ്യതിക്കകം അർഹരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന താണ്.
2022ൽ നടത്തിയ മാംഗല്യം 2022 എന്ന പദ്ധതിയിൽ വിവാഹിതരായ ആറു കുടുംബവും ഇന്ന് വളരെയധികം സന്തോഷത്തോടുകൂടിയ കുടുംബജീവിതം നയിക്കുന്നുണ്ടന്ന് ഇവർ പറഞ്ഞു. പരിപാടിക്ക് സമൂഹത്തിന്റെ നാനാതുറയിലുള്ള ആളു കളുടെയും സഹായ സഹകരണങ്ങൾ സൊസൈറ്റി അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി
ചെയർമാൻ കെ.പി. മുഹമ്മദ്,  ഇബ്രാഹിം തെന്നാനി,  വി.വി. സലീം, വാസു മുണ്ടേരി,  ഹാരിസ് തെന്നാനി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *