December 11, 2024

വാർദ്ധക്യ പെൻഷൻ പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം : സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ

0
IMG-20221220-WA00652.jpg

കൽപ്പറ്റ :വയോജനങ്ങൾക്ക് ആശ്വാസമായി ലഭിക്കുന്ന വാർദ്ധക്യ പെൻഷൻ പരിമിതപ്പുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാക്കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ മാനദണ്ഡങ്ങൾ ഉദാരവൽക്കരിക്കണമെന്നും കുടുംബവരുമാനത്തിനു പകരം വ്യക്തിയുടെ വരുമാനം പെൻഷന് അടിസ്ഥാനമായെടുക്കണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.വി.ആൻ്റണി, എം.എഫ്.ഫ്രാൻസിസ്, കെ.എം.ബാസു .ആൻറണി റൊസാരിയോ, കെ.എം.അബ്രാഹം, എം.എം.ജോസ്, വർക്കി എസ്.ടി, പി.വി.ജോസഫ്, പി.ബി.ശിവൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *