December 13, 2024

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി സമ്മേളനം

0
IMG_20221220_200920.jpg
കൽപ്പറ്റ : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്ന് കൽപ്പറ്റയിലെ ബാബു പരപ്പൻപാറ നഗറിൽ വെച്ച്  എം.എൽ.എ.  ഐ.സി.ബാലകൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു.കെ.എഫ് .പി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡണ്ട്  എസ് എൻ രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങിന്  ജനറൽ സെക്രട്ടറി കെ എ സേതുമാധവൻ സ്വാഗതവും, കേരള  എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ വിശിഷ്ടാതിഥി ആയി സംസാരിച്ചു. ഉത്തരമേഖല ഡി.സി.എഫ്. ദീപ.കെ.എസ്.,  സംഘടനയുടെ സംസ്ഥാന നേതാക്കളായ ഇ.ബി.ഷാജുമോൻ, ടി.എസ്. ദിലീപ്, കെ പി ശ്രീജിത്ത്, എം.മനോഹരൻ, ഹരിലാൽ എ.സി.എഫ്. എന്നിവർ ആശംസകൾ അർപ്പിച്ചു.  ജനറൽ സെക്രട്ടറി കെ.എ.സേതുമാധവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  സംസ്ഥാന ട്രഷറർ പി വിനോദ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പി.എ.ജോൺസൺ സംസ്ഥാന സെക്രട്ടറി  പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിൻ്റ് കൺവീനർ കെ.കെ.സുന്ദരൻ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *