ബത്തേരി നഗരസഭക്ക് വേണ്ടി പൊതു ശ്മശാനം നഗരസഭയുടെ മറ്റൊരു സുപ്രധാന ആവശ്യം യാഥാർത്ഥ്യമാകുന്നു
ബത്തേരി : നഗര സഭയിലെ മുഴുവൻ ജനങ്ങളുടെയും സന്തോഷകരമായ ജീവിതം മുന്നോട്ടു പോകുന്നതിനും ആവശ്യമായ ഒട്ടനവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കയാണ്.
നവജാത ശിശുവിൻ്റെ നറുപുഞ്ചിരിയിൽ തുടങ്ങി ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ട് നഗരസഭ മുന്നോട്ടു പോകുകയാണ്.
നഗരസഭ ടൗൺഹാളിൽ വച്ചു നടന്ന ചടങ്ങിൽ മഹാഗണപതി ക്ഷേത്ര സമിതിയിൽ നിന്നും ആധുനിക
ശ്മശാനത്തിനുള്ള സ്ഥലത്തിന്റെ രേഖ നഗരസഭ ചെയർമാൻ ടി കെ രമേശ് ഏറ്റുവാങ്ങി. ക്ഷേത്രസമിതിക്ക് നഗരസഭയുടെ സ്നേഹാദരങ്ങൾ അറിയിക്കുന്നതിന്റെ ഭാഗമായി മൊമെന്റോയും സാക്ഷ്യ പത്രവും നൽകി. മഹാഗണപതി ക്ഷേത്ര സമിതിയുടെ അധീനതയിലുള്ള ഗണപതി വട്ടം ഹിന്ദു ശ്മശാനത്തിന്റെ കിഴക്കേ അതിർത്തിയിൽ സർവ്വചന സ്കൂളിനോട് ചേർന്ന് റോഡരികിന്റെ മധ്യഭാഗത്തായി 30 സെൻറ് സ്ഥലമാണ് കൈമാറിയിട്ടുള്ളത്. ടി സ്ഥലത്തു നഗരസഭയുടെ പദ്ധതിയിൽ ഉൾപെടുത്തി അത്യാധുനികമായ രീതിയിൽ ഒരുശ്മശാനം നിർമ്മിക്കുവാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
പ്രസ്തുത ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി എൽസി പൗലോസ് അധ്യക്ഷതവഹിക്കുകയും,നഗരസഭ ചെയർമാൻ ടി കെ രമേശ് മഹാഗണപതി ക്ഷേത്രസമിതി പ്രസിഡൻറ് കെ ജി ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻആവേ ത്താൻ,ട്രഷറർ വേണു വെള്ളോൽ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ,സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻമാരായ ചെയർപേഴ്സൺമാരായ ലിഷ ടീച്ചർ,കെ റഷീദ്,ഷാ മി ല ജുനൈസ്, ടോം ജോസ് കൗൺസിലർമാരായ കെ സി യോഹന്നാൻ രാധാ രവീന്ദ്രൻ സി കെ ഹാരിസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ആർ ജയപ്രകാശ് കെ ജെ ദേവസ്യ, പി.ജി സോമനാഥൻ,സതീഷ് പൂതിക്കാട്,ഷബീർ അഹമ്മദ് കെ എം സജികുമാർ, അമീർ അഷറഫ് ബഷീർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ എം സജി എന്നിവർ സംസാരിച്ചു
Leave a Reply