മരിച്ച ആദിവാസി യുവാവിൻ്റെ മൃതദേഹത്തോടുള്ള അനാദരവിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവായി

പനമരം:അരിവാള്‍ രോഗം ബാധിച്ചു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനു ഉത്തരവിട്ടു. പുതുര്‍ കോളനിയിലെ അയ്യപ്പന്‍-തങ്കമണി ദമ്പതികളുടെ മകന്‍ അഭിജിത്തിന്റെ(19) മൃതദേഹത്തോടു അനാദരവ് കാട്ടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു അഭിജിത്തിന്റെ മരണം. ചികിത്സാര്‍ത്ഥം ശരീരത്തില്‍ ഘടിപ്പിച്ച ഉപകരണംപോലും നീക്കംചെയ്യാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. വീട്ടിലെത്തിയശേഷമാണ് ബന്ധുക്കള്‍ ഇക്കാര്യമറിഞ്ഞത്. ഇതേത്തുടര്‍ന്നു ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കുകയായിരുന്നു. മതിയായ ചികിത്സ അഭിജിത്തിനു ലഭിച്ചില്ലെന്നും പരാതിയിലുണ്ട്. ഈ മാസം 19നു കല്‍പറ്റ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിനെ പിറ്റേന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തത്.



Leave a Reply