കുപ്പികൊണ്ട് വിസ്മയ വീട് തീർത്ത് ഐസി വർഗീസ്
•റിപ്പോർട്ട് : ഹരിപ്രിയ •
കൽപ്പറ്റ: കുപ്പികൾ കൊണ്ടാരു വീട്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും അങ്ങനൊരു വിസ്മയമുണ്ട് കൽപ്പറ്റയിൽ. 'കുപ്പി കൊണ്ട് വിസ്മയം കൂടാരം തീർത്തത് സുൽത്താൻ ബത്തേരി സ്വദേശി ഐസി വർഗീസാണ്.ഏകദേശം 5050 ബിയർ ബോട്ടിൽ കൊണ്ട് അത്ഭുത കുപ്പി വീട് സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം. . കൽപ്പറ്റ വെള്ളാരംകുന്നിലുള്ള ബായിസ് ഗാർഡനിലാണ് ഈ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.അത്യപൂർവ ചെടികളും ഫലവൃക്ഷതൈകളും ബായിസ് ഗാർഡനിലുണ്ട്. കുപ്പി വീടിനെക്കുറിച്ചു പറയുകയാണെങ്കിൽ പല കളറിലുള്ള ബിയർ ബോട്ടിലുകളാണ് ഈ വീടിന് കൂടുതൽ നിറമേകുന്നത്. റൗണ്ട് ഷെയിപ്പിൽ പൂർണ്ണമായി നിർമ്മിച്ച കേരളത്തിലെ തന്നെ ആദ്യബിയർ ബോട്ടിൽ വീടാണ് ഐസി നിർമ്മിച്ചത്. ഒറ്റമുറി മാത്രം ആണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. ഒരു വീട് മുഴുവനായും നിർമ്മിച്ചിരിക്കുന്നത് കുപ്പി കൊണ്ട് മാത്രം ആണ് .കെട്ട്പണിക്കാരും തന്റെ സുഹ്യത്തുക്കളും ചേർന്നാണ് ഇങ്ങനെയൊരു വീട് നിർമ്മിച്ചത്. ഏകദേശം രണ്ട് മാസത്തോളം വേണ്ടി വന്നു കുപ്പി വീടിനെ പൂർണ്ണരൂപത്തിലെത്തിക്കാൻ . പത്ത് പതിനഞ്ച് ദിവസം കൊണ്ട് വീടിന്റെ പണി പൂർണ്ണമായി പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു എന്നാൽ മഴ കാരണം കൊണ്ടാണ് രണ്ട് മാസം ആയതെന്ന് അദ്ദേഹം പറഞ്ഞു. കുപ്പി വീട് കൂടാതെ ഭായിസ് ഗാർഡനിൽ ഒരു പാട് ഇന്റർപ്ലാൻസ്, പോട്ടുകൾ, വളങ്ങൾ, വിത്തുകൾ, ഗാർഡൻ ടൂൾസ്, തുടങ്ങിയവയും കാണാനും വാങ്ങാനും സാധിക്കും. കുപ്പി വീട് എന്ന അത്ഭുതം കാണാൻ വേണ്ടി മാത്രം ഒരു പാട് പേര് ഈ ഗാർഡനിലേക്ക് എത്തിച്ചേരാറുണ്ട്. കുപ്പി വീടിന്റെ മനോഹാരിത ആസ്വദിച്ച് പോകുന്നവർ നിരവധി ആണ്. തന്റെ വിജയത്തിന് പിന്നിൽ തന്റെ കുടുംബവും സുഹൃത്തുക്കളും ഉണ്ടന്ന് അദ്ദേഹം പറയുന്നു.ഫോൺ : 9447518565.
Leave a Reply