എപ്പി എക്‌സ് പോ 2022 തേനീച്ച വളര്‍ത്തല്‍ സെമിനാറും പ്രദര്‍ശനവും

മുട്ടില്‍ : കേരള സ്റ്റേറ്റ് ഹോര്‍ട്ടി കൾച്ചർ പ്രെജക്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഹോര്‍ട്ടി കോര്‍പ്പ് – സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപന മാണ്. സംസ്ഥാനത്തെ തേനീച്ച വളര്‍ത്തല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ചുമതല പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദ ഷ്ട ഏജന്‍സി കൂടിയാണ് ഹോര്‍ട്ടി കോര്‍പ്പ് . നാഷണല്‍ ബീ കീപ്പിംഗ് & ഹണി മിഷന്റ തേനീച്ച വളര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ ഡയറി ഡെവലപ് മെന്റ് ബോര്‍ഡിന്റെ ക്ലസ്റ്റര്‍ ബേസ്ഡ് ബിസിനസ്സ് ഓര്‍ഗനൈസേഷന്‍ കൂടിയാണ് ഹോര്‍ട്ടി കോര്‍പ്പ് . ഇതിന്റെ ഭാഗമായി വയനാട്, തിരുവനന്തപുരം ജില്ലകളില്‍ തേനീച്ച വളര്‍ത്തല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപികരിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ഡിസംബര്‍ 21, 22 തീയതി കളിലായി എപ്പി എക്‌സ് പോ 2022 എന്ന പേരില്‍ തേനീച്ച വളര്‍ത്തല്‍ സെമിനാറും പ്രദര്‍ശനവും നടക്കും. ഉദ്ഘാടനം ഐ.സി. ബാല കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. മുഖ്യാതിഥി ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ എസ് വേണു ഗോപാല്‍ വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ നാഷണല്‍ ബീ ബോര്‍ഡ് , നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ഖാദി കമ്മീഷന്‍, ഖാദി ബോര്‍ഡ്, കൃഷി വകുപ്പ്, തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, വയനാട് ജില്ലയില്‍ തേനീച്ചകളെ പരിപാലിച്ചു വരുന്ന 200 ല്‍ പരം കര്‍ഷ കരും പങ്കെടുത്തു. സ്വാഗതം നസീമ മങ്ങാടന്‍ . ജെ സജീവ്, നസീമ ടീച്ചര്‍, കെ എ സ് സഫീന , കെ.സി ആണ്ടവര്‍, എ അനില്‍കുമാര്‍ ,വിജയന്‍ ചെറുകര, കെ എസ് സിന്ധു , സി.എo ഈശ്വരപ്രസാദ്, കെ എസ് സ്‌കറിയ, ചന്ദ്രിക കൃഷ്ണന്‍ , നിഷ സുധാകരന്‍, എം.കെ. യാക്കൂബ്, മേരി സിറിയക്, പി എം സന്തോഷ് കുമാര്‍ ,കെ എസ് വി നോ ദ്, ബി ഐ പ്രവീണ്‍ കുമാര്‍ , ജോയ് തൊട്ടിത്തറ, കൃഷ്ണകുമാര്‍ അമ്മാത്തു വളപ്പില്‍ , മുഹമ്മദ് വടകര, പി .റ്റി വേണു, ജോസഫ് മാണിശ്ശേരി, ഉലഹന്നാന്‍ കാഞ്ഞിര പറമ്പില്‍ , ഇ.ഡി സദാനന്ദന്‍ , പി ജെ കുര്യന്‍, ബി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഷറഫ് ചിറക്കല്‍, കുഞ്ഞമ്മദ് കുട്ടി, വിജയലക്ഷമി, എ.എന്‍ ഷൈലജ, ബിന്ദു മോഹന്‍ ,ശ്രീദേവി ബാബു , പി.സി.സജീവ്, കെ.എസ് സുമ , കെ. ആയിഷ, സി.രാജി, മുഹമ്മദ് ബഷീര്‍, ലീന സി നായര്‍ , ഷീബ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.



Leave a Reply