ജനറൽ ബോഡി യോഗവും സ്വീകരണവും സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി താലൂക്ക് സ്കൂൾ ടീച്ചേഴ്‌സ് സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗവും ഗോപാൽ രത്ന ദേശിയ അവാർഡ് നേടിയ മാനന്തവാടി ക്ഷീരോൽപാദന സഹകരണ സംഘത്തിന് സ്വീകരണവും സംഘടിപ്പിച്ചു. സൊസൈറ്റിക്കായി വയനാട് എഞ്ചിനിയറിംഗ് കോളേജ് തയ്യാറാക്കിയ സോഫ്റ്റ് വെയർ പ്രകാശനവും ചടങ്ങിൽ സംഘടിപ്പിച്ചു.ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് ദാനവും നടത്തി. പരിപാടി പനമരം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്തു.ഗോപാൽ രത്ന അവാർഡ് ജേതാവ് മാനന്തവാടി ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡണ്ട് പി.ടി.ബിജു, വയനാട് എഞ്ചിനിയറിംഗ് കോളേജ് അസി. പ്രൊഫസർ കെ.പി.ഷബീർ എന്നിവർ സംസാരിച്ചു.സംഘം പ്രസിഡണ്ട് കെ.ബി.സിമിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.അനൂപ് കുമാർ സ്വാഗതവും, എ.ഇ സതീഷ് ബാബു നന്ദിയും പറഞ്ഞു.സംഘം ഡയറക്ടർമാരായ വി.എ.ദേവകി, വി.കൃഷ്ണൻ, വി.എസ്.രശ്മി, കെ.എ.മുഹമ്മദലി, ജീവനക്കാരായ കെ.കെ.ശ്രീജിത്ത്, പിങ്കി ദിപിൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply