November 9, 2024

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് മുസ്ലീംലീഗ്

0
Img 20221222 144929.jpg
കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ ഇടത് ഭരണ സമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2020 ആഗസ്റ്റ് മാസത്തിലാണ് ക്രമക്കേട് പുറത്ത് വന്നതെങ്കിലും പ്രതിചേർക്കപ്പെട്ട കരാർ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ സമിതി കൈക്കൊണ്ടത്. 2020-21 സാമ്പത്തിക വർഷത്തിൽ നടത്തിയ മെറ്റീരിയൽ കോസ്റ്റ് പ്രവൃത്തികളിലാണ് ഇപ്പോൾ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ പഞ്ചായത്ത് വ്യക്തിഗത ആ നുകൂല്യങ്ങളായ കിണർ, തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് എന്നി വയെ കുറിച്ചും അക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രവൃത്തികൾ മേൽനോട്ടം വഹിച്ച അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ എന്നിവർ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടും ജോലി രാജിവെച്ച എഞ്ചിനീയറുടെ രാജി സ്വീകരിക്കാനും 'ഡി.വൈ.എ ഫ്.ഐ. പ്രാദേശിക നേതാവായ ഓവർസിയറെ തൽസ്ഥാനത്ത് നില നിർത്താനുമാണ് ഭരണ സമിതി തീരുമാനിച്ചത്.
ഓംബുഡ്സ്മാൻ റിപ്പോർട്ടിൽ അടക്കം പരാമർശിക്കപ്പെട്ട ഓവർസിയറെ ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് യു.ഡി.എഫ്. മെമ്പർമാർ ആവശ്യപ്പെട്ടെങ്കിലും ഭരണ സമിതി ഇത് വോട്ടിനിട്ട് തള്ളുകയായിരു ന്നു. ഈ അഴിമതി പുറത്ത് വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ
മേൽ പരാമർശിക്കപ്പെട്ട കാലയളവിൽ നൽകിയ വ്യക്തിഗത ആനുകൂ ല്യങ്ങൾ പ്രാദേശിക സി.പി.എം. നേ താക്കൾക്കും പ്രവർത്തകർക്കും അർഹതയില്ലാതിരുന്നിട്ടും നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധി ച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ രേഖകളും ശരിയാക്കി നൽകുന്ന തിൽ നിലവിലെ ഓവർസിയർ ജിതിൻ സൗകര്യം ചെയ്ത് നൽകി എന്ന തിനാലാണ് ഇയാളെ മാറ്റി നിർത്താൻ ഭരണ സമിതി തയ്യാറാകാത്തത്.
സി.പി.എം. നേരിട്ട് ഇടപെട്ടിട്ടുള്ള ഈ അഴിമതിയിൽ ഫയൽ ഒ പിട്ട് നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പ്രതികളാണ് 
അതുകൊണ്ടുതന്നെ എൻ.ആർ.ഇ.ജി.എൻ യുടെ അഭ്യന്തര അ ന്വേഷണം ഇക്കാര്യത്തിൽ മതിയാവില്ല. ഓംബുഡ്സ്മാനെ പോലും സ്വാ ധീനിക്കാൻ സി.പി.എം. ശ്രമിക്കുകയും അതൊരു പരിധിവരെ വിജയി ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണ മാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ വിജിലൻസ് അ ന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണ മെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നാണി അബൂബക്കർ ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റൗഫ് മണ്ണിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അൻവർ കെ.പി., റഹ് മാൻ കെ.എ. എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *