November 7, 2024

ക്യാമ്പസുകൾ അരാഷ്ട്രീയ വൽകരണത്തിന്റെ കളരികൾ ആകരുത്

0
Img 20221222 145959.jpg
പുൽപ്പള്ളി : എം.കെ.ആർമെമ്മോറിയൽ എം എസ്.എൻ.ഡി.പി യോഗം  ആർട്സ് ആൻ്റ് സയൻസ് കോളേജിലെ കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ഡേ ഫെസ്റ്റിനും തുടക്കമായി .പോരാടി നേടിയ അറിവും പഠിക്കുവാനുമുള്ള അവകാശവും ആരും അപഹരിക്കാതിരിക്കാനുള്ള പോരാട്ടം ക്യാമ്പസുകളിൽ തുടങ്ങേണ്ടത് വിദ്യാർത്ഥി സമൂഹത്തിന്റെ കടമയാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട്  പ്രശസ്ത എഴുത്തുകാരൻ ശ്രീജിത്ത് അരിയല്ലൂർ 2022-23 വർഷത്തെ കോളേജ് യൂണിയന്റെയും ആർട്സ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ ചെയർമാർ വിതുൽ വി അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ ഡോ. കെ.പി സാജു ,പ്രൊഫ. സലീൽ എം എം,പ്രൊഫ.കെ.സി അബ്രാഹം, പി.വി. നീതു , എം.ഡി അലക്സ് ,യു.യു.സി സായന്ത് എ, ഫൈൻ ആർട്സ് സെക്രട്ടറി അനുശ്രീ വിജയകുമാർ , ജനറൽ സെക്രട്ടറി  അക്ഷയ് കെ സുഭാഷ് എന്നിവർ പ്രസംഗിച്ചു .രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആർട്സ് ഡേയുടെ സമാപനത്തിൽ പുൽപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ അനന്തകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *