അരിവയല്‍- ആവയല്‍ പുല്ലുമല റോഡിന്റെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് അരിവയല്‍, ആവയല്‍ പുല്ലുമല റോഡിന്റെ പ്രാഥമിക സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ നിര്‍ദ്ദേശപ്രകാരം പി എം ജി എസ് വൈ പദ്ധതിയില്‍ അധികമായി അനുവദിച്ച കിലോമീറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തി നടക്കുക. വയനാട് പിഐയു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം നിലവിലെ കലുങ്കുകള്‍ പുതിയ കലിങ്കുകളുടെ സ്ഥാനം കോണ്‍ക്രീറ്റ് ഡ്രെയിനേജ് റോഡിന്റെ വീതി, സുരക്ഷ ഭിത്തികള്‍, റോഡിന്റെ നിലവിലെ കേടുപാടുകള്‍, മണ്ണ് പരിശോധന ഏതെങ്കിലും ഭാഗങ്ങളില്‍ കയറ്റം കുറയ്ക്കാന്‍ ഉണ്ടെങ്കില്‍ ആയത് തുടങ്ങി വളരെ പ്രധാനപ്പെട്ട
പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി മുമ്പാകെ സര്‍വ്വേ നടത്തുന്നത്
പ്രാഥമിക സര്‍വ്വേ നടപടികളുടെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ നിര്‍വഹിച്ചു.



Leave a Reply