ചുരം കയറി ഭീമൻ ട്രക്കുകൾ
അടിവാരം : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരം ട്രയിലറുകളും കയറി. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബർ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കി.ഇന്നലെ രാത്രി 11മണിക്ക് അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തിയാണ് ജില്ലാ ഭരണ കൂടവും ചുരം സംരംക്ഷണ സമിതിയുടേയും
കൃത്യമായ ആസൂത്രണത്തോടെയും
ത്യാഗപൂർണ്ണമായ പ്രവർത്തനത്തോടെ ചുരം കയറ്റം സാധ്യമാക്കിയത്.രാത്രി 11 മണിയ്ക്ക് തുടങ്ങി പുലർച്ച 2.10നാണ് മൂന്ന് മണിക്കൂർ എടുത്ത് ശ്രമകരമായ ഈ ദൗത്യം പൂർത്തീകരിച്ചത്. ചുരത്തിലെ ഭാഗീക തടസ്സം നീക്കിയിട്ടുണ്ട്.
Leave a Reply