October 11, 2024

ജില്ലാ ക്ഷീരസംഗമം ഇന്ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

0
Img 20221223 110006.jpg
   മീനങ്ങാടി : മീനങ്ങാടിയിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുചിറാണി ഉദ്ഘാടനം ചെയ്യും.
  ബത്തേരി ക്ഷീരസംഘം പ്രസിഡണ്ട് കെ കെ പൗലോസിന്റെ അധ്യക്ഷതയിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയൻ ഉദ്ഘാടനം ചെയ്യും.
 _കന്നുകാലികളിലെ രോഗങ്ങളും പരിഹാരമാർഗങ്ങളും_ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ, ഡോക്ടർ ഷണ്മുഖവേൽ വിഷയം അവതരിപ്പിക്കും.
 ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിധു വർക്കി മോഡറേറ്റർ ആവും. മീനങ്ങാടി സെൻമേരിസ് പള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി.
 തുടർന്ന് നടക്കുന്ന കർഷക സംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീരകർഷകരെ കൽപ്പറ്റ എംഎൽഎ ടി സിദ്ധിക്കും, മികച്ച വനിതാ കർഷകരെ ഒ ആർ കേളു എംഎൽഎയും, പട്ടികജാതി, പട്ടികവർഗ്ഗ കർഷകരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷംസാദ് മരക്കാരും ആദരിക്കും. ഗോപാലക്നാ അവാർഡ് നേടിയ മാനന്തവാടി സംഘത്തെ മിൽമ ചെയർമാൻ കെ എസ് മണിയും, മികച്ച യുവകർഷകനെ വി പി  ഉണ്ണികൃഷ്ണനും ആദരിക്കും. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീര കർഷകരെയും പരിപാടിയിൽ ആദരിക്കും.
 മികച്ച ഗുണ നിലവാരമുള്ള പാൽ സംഭരിക്കുന്ന സംഘത്തിന് ഉള്ള അവാർഡും സമ്മാനകൂപ്പൺ നറുക്കെടുപ്പും,സമ്മാനദാനവും പരിപാടിയിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *