വയനാട് ലിറ്ററേച്ച് ഫെസ്റ്റിവല്‍ 29നു തുടങ്ങും
കല്‍പ്പറ്റ: വയനാട് ലിറ്റേറച്ചര്‍ ഫെസ്റ്റിവല്‍ 29, 30, 31 തീയതികളില്‍ ദ്വാരകയില്‍ നടക്കും. അരുന്ധതി റോയ്, സച്ചിദാനന്ദന്‍, സക്കറിയ, സുനില്‍ പി.ഇളയിടം, കെ.ജെ.ബേബി, പി.കെ.പാറക്കടവ്, ഒ.കെ.ജോണി, സണ്ണി കപിക്കാട്, ഷീല ടോമി, റഫീഖ് അഹമ്മദ്, കല്‍പ്പറ്റ നാരായണന്‍, ജോയ് വാഴയില്‍, ഡോ.അസീസ് തരുവണ, സുകുമാരന്‍ ചാലിഗദ്ദ, ധന്യ രാജേന്ദ്രന്‍, ലീന ഒളപ്പമണ്ണ, കെ.കെ.സുരേന്ദ്രന്‍, ജോസി ജോസ്, ധന്യ വേങ്ങച്ചേരി, ചെറുവയല്‍ രാമന്‍, എസ്.സിതാര, ലീന രഘുനാഥ്, മണികണ്ഠന്‍ പണിയന്‍, ദേവപ്രകാശ്, അബിന്‍ ജോസഫ്, വി.കെ.ജോബിഷ്, നവാസ് മന്നന്‍ തുടങ്ങിയ എഴുത്തുകാരും ബീന പോള്‍, സഞ്ജയ് കാക്, മധുപാല്‍, അബു സലിം, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രമേള, കുട്ടികള്‍ക്കായി ലീന ഒളപ്പമണ്ണയുടെ നേതൃത്വത്തില്‍ സ്റ്റോറി ടെല്ലിംഗ് ശില്‍പശാല, ആര്‍ട്ടിസ്റ്റ് ദേവപ്രകാശിന്റെ നേതൃത്വത്തില്‍ ആനവര ചിത്രകല ക്യാമ്പ്, അനാര്‍ക്കലി മരക്കാരുടെ ലൈവ് ബാന്‍ഡ്, സ്റ്റുഡന്റ് ബിനാലെ, സംവാദങ്ങള്‍, കവിയരങ്ങ്, അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, കുടുംബശ്രീ ഫുഡ് ഫെസ്റ്റ് തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമാണ്.
Leave a Reply