കഞ്ചാവുമായി മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു
ബത്തേരി : ബത്തേരി മരക്കടവ് ഭാഗത്ത് വെച്ച് 450 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് മലപ്പുറം തിരൂരങ്ങാടി അബ്ബാസ് കെ.കെ(44) യെ അറസ്റ്റ് ചെയ്തു.വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്ന് തൊണ്ടിമുതൽ സഹിതം പിടിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, നിഷാദ് വി.ബി., ബിനുമോൻ , ബിനു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply