കെ.കരുണാകരന്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു
കല്‍പ്പറ്റ : കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഭരണാധികാരിയാണ് ലീഡര്‍ കെ. കരുണാകരനെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. എസ്. ഉമാശങ്കര്‍ പറഞ്ഞു. എന്‍ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡറുടെ പന്ത്രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. ജെ. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് സെബാസ്റ്റ്യന്‍ ജില്ലാ ഭാരവാഹികളായ പി. ടി. സന്തോഷ് ,ബെന്‍സി ജേക്കബ്, കെ. ജി. വേണു, പി .എസ്. പ്രദീഷ് , ഇ. ടി. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply