അതിർത്തി പ്രദേശത്ത് മയക്കു മരുന്ന് മദ്യത്തിനെതിരെ ശക്തമായ പരിശോധനയുമായി കേരള – കർണ്ണാടക സർക്കാർ

മാനന്തവാടി : ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രാജേഷ്, ബാവലി ഇൻസ്‌പെക്ടർ മുരുഗദാസ് ആൻഡ് പാർട്ടി എന്നിവരും കർണ്ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കേരള കർണാടക അതിർത്തി പ്രദേശങ്ങളായ ബാവലി മുതൽ ബൈരകുപ്പ വരെയുള്ള കബനി നദിയുടെ പുഴയോരങ്ങളിലും വന പ്രദേശങ്ങളിലും സംയുക്ത പരിശോധനയും, ബാവലി ചെക്ക് പോസ്റ്റിൽ വച്ച് സംയുക്തമായി 26 വാഹനങ്ങൾ പരിശോധന നടത്തി, കബനി പുഴയിൽ ബൈരക്കുപ്പ മുതൽ പെരിക്കല്ലൂർ വരെ തോണിയിൽ സംയുക്തപരിശോധന നടത്തി മേൽ ഭാഗങ്ങളിൽ വ്യാജങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കി.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, കർണാടക ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് വിക്രം, കർണാടക എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഗീത എന്നിവർ നേതൃത്വം നൽകി റെയ്‌ഡിൽ 35 ഉദ്യോഗസ്ഥരും കർണാടക ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



Leave a Reply