April 20, 2024

ഗൃഹാതുര സ്മരണകളോടെ അവർ ഒത്തു ചേർന്നു

0
Img 20221224 103159.jpg
കൽപ്പറ്റ: നീണ്ട 42  വർഷത്തെ ഇടവേളക്ക് ശേഷം എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1980-ലെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ  വീണ്ടും  സ്ക്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു. “മധുര സ്മൃതി – 1980”  എന്ന പേരിൽ  സ്ക്കൂൾ അങ്കണത്തിൽ  അസംബ്ലിയോടെ  നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം  സ്ക്കൂൾ ഹെഡ്മാസ്റ്റർ  എം. കെ.അനിൽ കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരായ  പി.ഒ. ശ്രീധരൻ, പി.ഗോപാലകൃഷ്ണൻ,കെ. ബാലൻ, കുഞ്ഞികൃഷ്ണൻ,സി. ശിവരാമൻ. സതീദേവി, സൗദാമിനി എന്നിവരെ  പൂർവ വിദ്യാർത്ഥികൾ ആദരിച്ചു. സ്ക്കൂളിനോടുള്ള ആദര സൂചകമായി വാട്ടർ പ്യൂരിഫയർ നൽകി, മധുര സ്മൃതിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപഹാരങ്ങൾ നൽകുകയും പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. വി. അലവി   അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ കൺവീനർ കെ.കെ. അശോക് കുമാർ സ്വാഗതം പറഞ്ഞു.കെ.പി. രാജീവ്, എം.എസ്.പി. മനോജ്,   വി.ശ്രീലത, പി.ജി. സുലോചന, ആനീ  പ്ലാറ്റോ,  പൃഥ്വിരാജ്, ബീരാൻ കുട്ടി, കെ. മമ്മുട്ടി . പി.ടി.നാസർ, സി.സലീം, കെ.സമദ്, എം.കെ. അരുൺ, സാം വർഗീസ്, കെ. നാസർ, സലീം അരീക്കോട്, വിനോദ് കുമാർ, എ.പി.ശിവദാസ്, സുധാകരൻ, ജയന്ത് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ കെ.അജിത്ത് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *